തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്നത്തെ നിയമസഭാ സമ്മേളനത്തിലാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം കാരണം സാധാരണ ജനങ്ങൾ ഉൾപ്പെടെ ഭീതിയിലാണ്. കൂടാതെ, അക്രമ രാഷ്‌ട്രീയവും കേരളത്തിൽ വർദ്ധിക്കുന്നു. കുട്ടികളും, സ്ത്രീകളും സുരക്ഷിതരല്ല. ഇത്രയധികം അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രശ്‌ന പരിഹാരത്തിനായി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകും. സമീപകാലത്ത് കേരളത്തിൽ നടന്ന അക്രമ സംഭവങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയമസഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
അതേസമയം, നിയമസഭയിൽ ഇന്നലെ നടന്ന ചോദ്യോത്തര വേളയിൽ കെ-റെയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. കേരളത്തിലെ വിവിധ പ്രതിസന്ധികളെ കുറിച്ചും, സർക്കാർ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ചില പദ്ധതികളെ കുറിച്ചും ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്തിരുന്നു.
















Comments