ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യയുടെ കൗമാര താരം ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രജ്ഞാനന്ദയുടെ വിജയത്തിൽ നമ്മളെന്നാവരും സന്തോഷിക്കുവെന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി എത്തിയത്. എയർതിംങ് മാസ്റ്റേഴ്‌സ് ഓൺലൈൻ റിപ്പിഡ് ചെസ് ടൂർണമെന്റിലാണ് 16കാരനായ പ്രജ്ഞാനന്ദ, കാൾസനെ വീഴ്‌ത്തിയത്.
‘യുവപ്രതിഭയായ ആർ പ്രജ്ഞാനന്ദയുടെ വിജയത്തിൽ എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നു. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ നേടിയ വിജയത്തിൽ രാജ്യം അഭിമാനിക്കുകയാണ്. പ്രതിഭാധനനായ പ്രജ്ഞാനന്ദയുടെ നല്ലഭാവിയ്‌ക്കായി ആശംസകൾ നേരുന്നു’ പ്രധാനമന്ത്രി കുറിച്ചു. ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോകചാമ്പ്യന് അടിതെറ്റിയത്. 30 നീക്കങ്ങൾക്കൊടുവിൽ പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.
We are all rejoicing on the success of the young genius R Praggnanandhaa. Proud of his accomplishment of winning against the noted champion Magnus Carlsen. I wish the talented Praggnanandhaa the very best for his future endeavours. @rpragchess
— Narendra Modi (@narendramodi) February 23, 2022
കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ് ബാബുവാണ് പ്രജ്ഞാനന്ദയുടെ വഴികാട്ടി. ഗ്രാൻഡ്മാസ്റ്റർ പദവിയുള്ള വൈശാലിയുടെ ചെസ്സ് കളിയിലെ നീക്കങ്ങളാണ് പ്രജ്ഞാനന്ദയെ വലിയ കളിക്കാരനാക്കിയത്.
















Comments