തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് നേരെ സ്വപ്‍ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞു മാറി .
പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോഴോ, ചർച്ചയ്‌ക്ക് മറുപടി പറഞ്ഞപ്പോഴോ വിവാദത്തെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. പകരം ആര് ആർക്ക് വേണ്ടി സ്വർണ്ണം കടത്തിയെന്ന് അന്വേഷിക്കണമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
നന്ദി പ്രമേയ ചർച്ചയുടെ ആദ്യ ദിനം മുതൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെയുയർന്ന വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ മൂന്ന് ദിവസം വിഷയം ഉയർന്നു വന്നിട്ടും, വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
















Comments