കണ്ണൂർ: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റ കൊലപാതകത്തിന്റെ പേരിൽ ബിജെപി നേതാക്കളെ കേസിൽ കുടുക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. നിരപരാധികളെ കേസിൽപ്പെടുത്താനാണ് ശ്രമമെന്നും ബിജെപി പ്രതികരിച്ചു.
സിപിഎം പ്രവർത്തകരെയും കൂട്ടി ബിജെപി പ്രവർത്തകരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നു. തലശേരിയിൽ നടക്കുന്നത് പോലീസ് വേട്ടയാണ്. കൂത്തുപറമ്പ് സിഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് മർദ്ദിച്ചത്. ഇത് അനുവദിക്കാനാകില്ല. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എസിപി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കെ. രഞ്ജിത്ത് അറിയിച്ചു.
പ്രതികളെ സിപിഎം മുൻകൂട്ടി തീരുമാനിച്ചിരിക്കുകയാണ്. പോലീസ് പറയുന്നതിന് മുമ്പ് തന്നെ പി.ജയരാജന്റെ മകൻ ബിജെപി പ്രവർത്തകരുടെ പേര് പ്രതികളാക്കി പറയുന്നു. തൊട്ടുപിന്നാലെ പോലീസ് അയാളെ പ്രതി ചേർത്തു. ഇത്തരത്തിലാണ് പോലീസിന്റെ പ്രവർത്തനവും കേസന്വേഷണവും പുരോഗമിക്കുന്നത്.
നിരപരാധിയായ ലിജേഷിനെ കേസിൽ കുടുക്കുകയായിരുന്നു. ഒരു ഫോൺ കോളിന്റെ പേരിലാണ് ലിജേഷിനെ പ്രതിയാക്കിയത്. സിപിഎം നേതാക്കളുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന പോലീസുകാരാണ് കേസന്വേഷിക്കുന്നത്. പഴയ പാർട്ടിക്കാർ യുണിഫോം ഇട്ടാലും പാർട്ടി പ്രവർത്തനം തുടരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ രോഗിയായ ചെറുപ്പക്കാരനെ വീട്ടിൽക്കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാടപ്പീടിക സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് മർദ്ദിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത്തരത്തിൽ ഹരിദാസ് വധത്തിന്റെ പേരിൽ നിരവധി നിരപരാധികളെ പോലീസ് വേട്ടയാടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
















Comments