കൊച്ചി: റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടാംദിവസത്തിലേക്ക് കടന്നെങ്കിലും കേരളത്തിലെ ഇടതുബുദ്ധിജീവികൾ മൗനംപാലിക്കുന്നതിനെതിരെ ടിജി മോഹൻദാസ്. സാറാ, സക്കറിയമാരും, സച്ചിദാനന്ദനും എൻ.എസ് മാധവനും ഉൾപ്പെടെ സാംസ്‌കാരിക നായകരാരും അനങ്ങുന്നില്ല, കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇരുകരയിലും അവർക്ക് പ്രതികരിക്കേണ്ട ആ ‘പ്രത്യേകമതക്കാരില്ലെന്നാണ്’ അദ്ദേഹം പറയുന്നത്. അവരുണ്ടായിരുന്നുവെങ്കിൽ പ്രതികരണം അങ്ങ് പൊളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കേരളത്തിലെ ഇടതുബുദ്ധിജീവികൾ, സാംസ്‌കാരിക നായകൻമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർക്ക് അനക്കമില്ല. ജാഥയില്ല, പത്രവാർത്തയില്ല. കാരണം ഇവർക്കു പ്രിയപ്പെട്ട മതം ഈ രണ്ടുരാജ്യത്തുമില്ല, ഇനി ഉണ്ടെങ്കിൽ തന്നെ എണ്ണത്തിൽ കുറവാണ്.
ഇസ്രയേൽ-പലസ്തീൻ വിഷയമാണെങ്കിൽ പലസ്തീനെ കണ്ണുമടച്ച് പിന്തുണയ്‌ക്കാം. അമേരിക്ക അഫ്ഗാനിസ്ഥാനെ അക്രമിച്ചാൽ സംശയമില്ല അഫ്ഗാനിസ്ഥാന്റെ കൂടയങ്ങ് നിൽക്കും. ഇറാഖ്, സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണെങ്കിൽ ഉടനെ ചാടിക്കയറി അവരുടെ കൂടെയങ്ങ് നിൽക്കും. കാരണം ഇഷ്ടപ്പെട്ട മതം അവിടെയുണ്ട്. ഭൂരിപക്ഷമായിട്ട്. എന്നാൽ യുക്രെയ്‌നിലും റഷ്യയിലും ഇവർ കാര്യമായിട്ട് ഇല്ല. അതുകൊണ്ട് പ്രതികരിക്കാൻ കഴിയുന്നുമില്ല. അതുകൊണ്ട് മോദിജി എന്തെങ്കിലുമൊന്നു പറയണം. എന്നിട്ടുവേണം അവർക്ക് പ്രതികരിക്കാൻ. അതിനെതിരെ പറഞ്ഞാൽ ഞങ്ങളുടെ ചുമതല കഴിഞ്ഞല്ലോ…?
മോദിജിയാണെങ്കിൽ ഒന്നും വിട്ടുപറയുന്നുമില്ല. എന്തെങ്കിലുമൊന്നു പ്രതികരിച്ചുകിട്ടിയാൽ മതി അതിനെതിരെ ഇവർ മൗനവാത്മീകം വിട്ടുപുറത്തുവരും. ചുരുക്കി പറഞ്ഞാൽ ഭാരതം എന്ത് നിലപാട് എടുക്കുന്നുവോ അതിന് എതിരെ നിലപാട് എടുക്കുകയാണ് ഇവരുടെ നിലപാട്. ഒരു വഴക്കിന്റെ ശരിതെറ്റുകൾ നോക്കി പ്രതികരിക്കുകയല്ല, അതിൽ ഏത് വിഭാഗത്തിൽ പെടുന്നുവെന്നും ഏത് ഭാഗത്താണ് നിൽക്കുന്നത് എന്നും നോക്കിയിട്ടാണ്.
ആ മതം രണ്ടുവശത്തും ഇല്ലെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല. അതിനാൽ ഞാൻ മോദിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. അങ്ങ് എന്തെങ്കിലും പറയണം. ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നിരാശരാക്കരുത്. അതിനെതിരെ പറഞ്ഞ് ഞങ്ങളൊന്ന് ജീവിച്ചു പോയ്‌ക്കോട്ടെ പ്ലീസ്… എന്നാണ് മോദിജിയോട് ടിജിയുടെ അഭ്യർത്ഥന.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കളും പ്രതികരണവുമായി വരാത്തതും സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷാ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ചത് ഒഴികെ കാര്യമായ പ്രതികരണം മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല.
അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ, ഇസ്രയേൽ, മ്യാൻമർ തുടങ്ങി എവിടെയും പ്രതികരണവുമായി എത്തുന്ന ഇടതുനേതാക്കൾ പക്ഷെ യൂറോപ്യൻ യൂണിയനെ മൊത്തത്തിലും മൂന്നാംലോക മഹായുദ്ധ സാധ്യതയിലേക്കും സാധ്യതകൽപ്പിക്കാവുന്ന റഷ്യ-യുക്രെയ്ൻ വിഷയത്തിൽ മൗനം പാലിക്കുന്നതും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.
















Comments