നമുക്കെല്ലാം സാധാരണയായി വരുന്ന അസുഖമാണ് ജലദോഷം.ദിവസങ്ങൾ കൊണ്ട് തന്നെ ജലദോഷം മാറുമെന്നതിനാൽ പലരും ഇതത്ര കാര്യമായി എടുക്കാറില്ല. എന്നാൽ കൊറോണ വന്നതോടെ എല്ലാവരും ജലദോഷത്തെ ഗൗരവമായി കണ്ട് തുടങ്ങി. യുകെയിലെ ഒരു യുവതിയ്‌ക്കും ഇങ്ങനെ ജലദോഷം പിടിപെട്ടു. പരിശോധനയിൽ കൊറോണ ഒന്നും അല്ലെന്ന് കണ്ടെത്തി. ഇതോടെ ക്ലേരെ മുഫറ്റ് റീസ് എന്ന യുവതി ജലദോഷത്തെ കാര്യമായി എടുക്കാതെ സുഖമായി മൂടിപുതച്ച് ഉറങ്ങി.
എന്നാൽ പിറ്റേന്ന് രാവിലെ മുതൽ കളി കാര്യമായി. യുവതി അബോധാവസ്ഥയിലായി പിന്നിട് 16 ദിവസം കോമയിലായിരുന്നു ക്ലേരെ മുഫറ്റ് റീസ്. എന്നാൽ ബോധം തിരിച്ച് വന്നപ്പോൾ അവർക്ക് 20 വർഷത്തെ ഓർമ്മകൾ പൂർണ്ണമായി നഷ്ടമായിരുന്നു എന്നാണ് റിപ്പോർട്ട്.
തലച്ചോറിനെ ബാധിക്കുന്ന എൻകഫലൈറ്റസ് എന്ന രോഗമാണ് പത്രപ്രവർത്തകയായ ക്ലേരെയെ ബാധിച്ചത്. ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.ദീർഘകാലം നീണ്ടു നിൽക്കുന്ന അലർജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ജീവിതത്തിലെ ഒരു കാലഘട്ടത്തിൽ നടന്നതെല്ലാം മറന്ന് പോയിരിക്കുന്നു. ഈ ആവസ്ഥ തന്നെ ഒരു പാട് ഭയപ്പെടുത്തുന്നതായും. ഇപ്പോൾ പഴയകാര്യങ്ങൾ കുറെയൊക്കെ ഓർത്തെടുക്കാൻ ആകുന്നതായും യുവതി പറയുന്നു.
















Comments