തെന്നിന്ത്യൻ താരം കാജൽ അഗർവാൾ തനിക്ക് പിറക്കാൻ പോകുന്ന ആദ്യകുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കാജലിൻെറ സഹോദരിയും , നടിയുമായ നിഷ അഗർവാൾ പങ്കു വെച്ച കാജൽ അഗർവാളിന്റെ ബേബി ഷവർ ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
“ഞാൻ തൊട്ടിരിക്കുന്ന ഈ വയറ്റിൽ നിന്നും എനിക്ക് മറ്റൊരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. എന്റെ രണ്ടാമത്തെ കുഞ്ഞ് വന്നു കൊണ്ടിരിക്കുകയാണ്. നിന്നെ കാണാനായി കാത്തിരിക്കുകയാണ് ഞാൻ, കാജലിനും, ഗൗതം കിച്ചുവിനും ആരോഗ്യവും,ശക്തിയും ആശംസിക്കുന്നു” നിഷാ ഇൻസ്റ്റയിൽ കുറിക്കുന്നു.
‘ബേബി ഷവർ’ ചടങ്ങിനോടനുബന്ധിച്ചുള്ള നിരവധി മനോഹര ചിത്രങ്ങൾ കാജൽ അഗർവാളും തന്റെ ഇൻസ്റ്റ പേജിൽ പങ്കുവെച്ചിട്ടുണ്ട് .
















Comments