കീവ്: യുക്രൈയ്‌നില്‍ യുദ്ധംമൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞു. കീവില്‍ നിന്നു ദശലക്ഷങ്ങളാണ് മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുന്നത്. രക്ഷപ്പെടാന്‍ ഭൂഗര്‍ഭ സ്റ്റേഷനില്‍ അഭയം തേടുകയാണ് യുക്രെയ്ന്‍ ജനതയും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവരും. അടുത്തനിമിഷം എങ്ങനെയാകുമെന്ന് ഒരു പിടിയുമില്ല. ഇതിനിടെയാണ് ഒരു മലയാളിയുടെ തന്തയ്‌ക്കു വിളി വലിയ ചര്‍ച്ചയാകുന്നത്.
ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ മലയാളി ഔസാഫ് ഹുസൈന്‍ എന്ന യുവാവ് പച്ചയ്‌ക്ക് ഒരു യുക്രെയ്‌നിയുടെ തന്തയ്‌ക്ക് വിളിക്കുകയാണ്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു യുവാവ് അഭയം നല്‍കിയ രാജ്യക്കാരന്റെ തന്തയ്‌ക്ക് വിളിച്ചത്.
ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ ആശങ്കയോടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉറക്കെ സംസാരിച്ച ഹുസൈനോട് ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ആ യുക്രെയ്ന്‍കാരന്‍ ആവശ്യപ്പെട്ടു. ഇതാണ് മലയാളി യുവാവിനെ പ്രകോപിതനാക്കിയത്. യുക്രെയ്ന്‍കാരന്‍ എന്താണ് സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പുറത്തുപോയി സംസാരിക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് അയാള്‍ മറുപടി നല്‍കി. പലതവണ യുക്രെയ്ന്‍ യുവാവ് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും യുവാവ് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
എന്നാല്‍ യുക്രെയ്‌നിയുടെ അഭ്യര്‍ത്ഥനമാനിച്ച് പുറത്തുപോയി സംസാരിക്കാമെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു യുവാവിന്റെ അഹന്തനിറഞ്ഞ മറുപടി. നമ്മള്‍ ഉറക്കെ സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും നമ്മള്‍ പറയാറുള്ളതുപോലെ ഇത് അവന്റെ തന്തയുടെതല്ലെന്നുമായിരുന്നു മറുപടി. അവന്റെ മുന്നില്‍ വച്ചുതന്നെ ഇവിടെ നിന്ന് സംസാരിക്കുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊടുക്കാന്‍ ഒപ്പമുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ ധാര്‍ഷ്ട്യത്തില്‍ നിന്നും അണുകിടപോലും പിന്നാക്കം പോകാന്‍ തയ്യാറായില്ല.
ലോകം സമാധാനത്തിനുവേണ്ടി ഇരവുപകലാക്കി ജീവിക്കുമ്പോഴാണ് അഭയം നല്‍കിയ രാജ്യം യുദ്ധഭീതിയോടെ കഴിയുന്ന സമയത്ത് ഔസേഫ് ഹുസൈന്‍ സംസ്‌കാര ശൂന്യമായി പ്രതികരിച്ചത്. റഷ്യയും യുക്രെയ്‌നും ഒരു പോലെ ഇന്ത്യയുടെ അഭിപ്രായത്തിനു വിലകല്‍പ്പിക്കുമ്പോഴാണ് ഔസേഫ് ഹുസൈന്റെ പ്രതികരണം നാണക്കേടുണ്ടാക്കുന്നത്. ലോകത്തിനു മുന്നില്‍ മലയാളിക്ക് നാണക്കേടുണ്ടാക്കിയ സംഭവം വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. വിവിധയാളുകള്‍ പ്രതികരണവുമായി രംഗത്ത് എത്തി.
ചില പ്രതികരണങ്ങളിതാ:
‘മലയാളിയാണ് എന്ന് പറഞ്ഞ് ലോകത്തെവിടെ പോയാലും അടി കിട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങല്‍ പോകുന്നത്. ഈ വീഡിയോ കണ്ടിട്ട് ഇതില്‍ പുളയ്‌ക്കുന്ന ഈ മലയാളി കുണ്ടളപ്പുഴുവിനെ കരണം പുകച്ച ശേഷം നാഭി നോക്കി ഒന്ന് കൊടുത്ത് അവിടെയിരിയെടാ മ….ഹാത്മാവേ’ എന്ന് പറയാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല. ഇവനെയൊക്കെ സാമൂഹ്യ ദുരന്തമായി പ്രഖ്യാപിച്ച് നാടു കടത്തണം.
അയാളെ ഒഴികെ മാറ്റെല്ലാവരെയും രക്ഷിക്കണം. എന്നാലും ഒരു കാര്യം പ്രത്യേകം പറയണം. അല്ലയോ മഹാനുഭാവാ, ഈ രാജ്യം യുക്രെയ്ന്‍കാരന്റെ തന്ത ഉണ്ടാക്കിയത് തന്നെയാണ്. അല്ലാതെ ഇല്ലാത്ത നിന്റെ തന്തയുടെ വകയല്ല.’എന്നും ഔസേഫ് ഹുസൈന്റെ അഹന്തയ്‌ക്ക് പ്രഹരിക്കുന്നുണ്ട്.
















Comments