തിരുവനന്തപുരം; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാർച്ച് 2,3 തിയതികളിൽ തെക്കൻ കേരളത്തിൽ മഴ പെയ്‌തേക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറിയേക്കാനാണ് സാധ്യത. ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെടുക.
തുടർന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനൽ ചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ അപ്രതീക്ഷിതമായെത്തുന്ന മഴ താത്കാലിക ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.
















Comments