ഗാസ : ജിഹാദി ചാവേറുകൾക്ക് പലസ്തീൻ അതോറിറ്റിയുടെ ആദരം . ജിഹാദി ആക്രമണത്തിനിടെ പൊട്ടിത്തെറിച്ച് മരിക്കുന്ന ചാവേർ ബോംബർമാരെയും മറ്റ് ഭീകരരെയും ആദരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുകയാണ് പലസ്തീൻ .
ചാവേർ ബോംബർമാരുടെയും മറ്റ് തീവ്രവാദികളുടെയും ബഹുമാനാർത്ഥം പലസ്തീൻ സ്റ്റാമ്പ് പുറത്തിറക്കിയെന്ന വിവരം ഇസ്രായേൽ നോൺ ഗവണ്മെന്റ് എൻ ജി ഒയായ പലസ്തീൻ മീഡിയ വാച്ചാണ് പുറത്ത് വിട്ടത് .
“എണ്ണപ്പെട്ട ശ്മശാനങ്ങളിലെ രക്തസാക്ഷികളുടെ ബഹുമാനാർത്ഥം പലസ്തീൻ അതോറിറ്റി ഒരു പുതിയ സ്റ്റാമ്പ് പുറത്തിറക്കി, കാരണം അവരുടെ പേരുകൾ പാതയെ പ്രകാശിപ്പിക്കുന്ന പന്തങ്ങളായി അവശേഷിക്കുന്നു.” എന്ന വിശേഷണത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത് .
എന്നാൽ ഈ രക്തസാക്ഷികൾ യഥാർത്ഥത്തിൽ ചാവേർ ബോംബർമാരും ആക്രമണത്തിനിടെ കൊല്ലപ്പെട്ട മറ്റ് തീവ്രവാദികളുമാണ് .യുദ്ധസമയത്ത് ശത്രു സൈനികരുടെയും ഭീകരരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി ഇസ്രായേലി സൈന്യം പരിപാലിക്കുന്ന രണ്ട് ശ്മശാനങ്ങളാണ് കുറിപ്പിൽ പറയുന്ന സെമിത്തേരികൾ .
മൃതദേഹങ്ങൾ അവരുടെ ഐഡന്റിറ്റി രേഖപ്പെടുത്തിയ ശേഷം അക്കങ്ങളുള്ള പേടകങ്ങളിലാണ് ഇവിടെ സംസ്‌കരിക്കുന്നത്. സംസ്‌കാര ചടങ്ങുകളൊന്നും നടത്താറില്ല. ഇസ്രായേലികളെ ആക്രമിക്കുകയും , കൊലപ്പെടുത്തുകയും ചെയ്ത പലസ്തീൻ ഭീകരരെ മഹത്വവൽക്കരിക്കുന്ന സ്റ്റാമ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക പലസ്തീൻ ദിനപത്രം തീവ്രവാദികളെ “ശുദ്ധാത്മാക്കൾ” എന്നാണ് വിശേഷിപ്പിച്ചത് . അവരുടെ “പോരാട്ടം” അഭിനന്ദിക്കപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Comments