ആലുവ: ജനമനസ്സുകളില്‍ ആഘോഷത്തിന്റെ മഹാമഹം തീര്‍ക്കുന്ന ആലുവ ശിവരാത്രി ആഘോഷത്തിന് രണ്ടുനാള്‍. ശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് തകൃതിയായി നടക്കുന്നു. മാര്‍ച്ച് ഒന്നിന് മഹോത്സവം ആരംഭിക്കും. ബലിതര്‍പ്പണം പിറ്റെന്ന് ഉച്ചവരെ നടക്കും. ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.
കൊറോണമാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
രാത്രിയില്‍ തര്‍പ്പണം നടത്തുന്നതിന് തടസ്സമില്ല. കൊറോണകാരണം കഴിഞ്ഞ വര്‍ഷം ലക്ഷാര്‍ച്ചനയുണ്ടായിരുന്നില്ല,എന്നാല്‍ ഇത്തവണ ലക്ഷാര്‍ച്ചനയുണ്ടാവും.
എന്നാല്‍ ശിവരാത്രി മഹോത്സവത്തിന്റെ അവിഭാജ്യഘടകമായ ദൃശ്യോത്സവത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ല.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. 50 സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സ്‌കാനറിലൂടെ പരിശോധന നടത്തിയാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുക. 13 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നിരീക്ഷണത്തിനായി പൊലീസ് വാച്ച്ടവറുകളും വെളിച്ചത്തിനായി ലൈറ്റ് ടവറുകളും ഒരുക്കുന്നുണ്ട്.
ക്ഷേത്രത്തിനു സമീപത്തെ കിണറുകള്‍ ക്ലോറിനൈസ് ചെയ്തു ശുചിയാക്കിയിട്ടുണ്ട്. ജലപരിശോധന നടത്തിയിട്ടുണ്ട്. നഗരസഭയും ദേവസ്വംബോര്‍ഡും പൊലീസും ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നു.
















Comments