കീവ് : ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച് മുന്നിൽ നിൽക്കുന്ന ലോകനേതാക്കളുടെ കൂട്ടത്തിൽ ഒരിക്കലും ഉൾപ്പെടാത്ത ഒരു പേരായിരുന്നു വൊളോദിമിര്‍ സെലെന്‍സ്‌കി എന്ന യുക്രെയ്ൻ പ്രസിഡന്റിന്റേത് . എന്നാലിപ്പോള്‍, ലോകംകണ്ട ഏറ്റവും ശക്തമായ ഒരു രാജ്യത്തിനോട് വീറോടെ പോരാടുകയാണ് അദ്ദേഹം .
എന്നാൽ പോരാട്ടവീര്യത്തോടെ നിൽക്കുന്ന നായകൻ മാത്രമല്ല സെലൻസ്കി നല്ലൊരു നർത്തകൻ കൂടിയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് . 2006 ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ സെലെൻസ്‌കി വളരെ ജനപ്രിയനായിരുന്നു .
ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ വേദിയിൽ പ്രസിഡന്റ് അവതരിപ്പിക്കുന്ന ഡാൻസ് വീഡിയോയാണ് ഓൺലൈനിൽ വളരെ വൈറലായി മാറിയിരിക്കുന്നത് . ക്ലിപ്പിൽ, ഡാൻസർ ഒലീന ഷോപ്പ്‌ടെങ്കോയ്‌ക്കൊപ്പമുള്ള നൃത്തചുവടുകൾ കൊണ്ട് അദ്ദേഹം എല്ലാവരെയും അമ്പരപ്പിക്കുന്നത് കാണാം. ഷോയുടെ ആദ്യ സീസണിൽ തന്നെ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യം ഇതിനോടകം 1 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയും നേടി. യുക്രെയ്ന്‍ ടെലിവിഷനില്‍ ജനസേവകന്‍ എന്ന ആക്ഷേപഹാസ്യപരിപാടി അവതാരകനായി തിളങ്ങിനില്‍ക്കുമ്പോഴാണ് അദ്ദേഹം ഭരണനേതൃത്വത്തില്‍ എത്തിയത്.
















Comments