പന്ന; ഇഷ്ടികച്ചൂളയിൽ നിന്ന് 26.11 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചു. ലേലത്തിൽ 1.61 കോടി രൂപയ്‌ക്കാണ് വജ്രം വിറ്റ് പോയത്. മറ്റ് ചെറിയ വജ്രങ്ങൾ ഉൾപ്പെടെ ലേലത്തിൽ മൊത്തം 1.89 കോടി രൂപയാണ് ലേലത്തിൽ ലഭിച്ചത്. മദ്ധ്യപ്രദേശലിലാണ് സംഭവം.
കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ചൂളയിൽ നിന്നാണ് ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീൽ ശുക്ലക്ക് വജ്രം ലഭിച്ചത്.ഫെബ്രുവരി 21 നാണ് ചൂളയിൽ നിന്ന് 26.11 കാരറ്റ് വജ്രം കണ്ടെടുത്തത്.മദ്ധ്യപ്രദേശിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന പന്നയിലാണ് ലേലം നടന്നത്.
പ്രദേശത്തെ വ്യാപാരിയാണ് വജ്രം വാങ്ങിയത്. വജ്രത്തിന്റെ ലേലം കാരറ്റിന് 3 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 6.22 ലക്ഷം രൂപയായി ഉയർന്നു, വളരെക്കാലത്തിന് ശേഷമാണ് ഇത്രയും വലിയ വജ്രം പന്നയിൽ നിന്ന് കണ്ടെത്തിയതെന്നും കളക്ടർ വ്യക്തമാക്കി. ഗവൺമെന്റ് റോയൽറ്റിയും നികുതിയും കഴിച്ച് ബാക്കി തുക സുശീലിന് നൽകും
Comments