ഇടുക്കി : ആറം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാറില്ലാണ് സംഭവം. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പേലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാര്‍ സംഘം ചേർന്ന് മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്. സംഭവത്തില്‍ പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് പീഡനശ്രമമുണ്ടായത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നു. അപ്പോൾ ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.
അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ മര്‍ദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
















Comments