തിരുവനന്തപുരം: ആനകളെ അനുസരണ പഠിപ്പിക്കാൻ പാപ്പാന്മാർ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിന് വീണ്ടും വിലക്ക്. ഇരുമ്പ് തോട്ടി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഇരുമ്പ് തോട്ടിയുടെ മൂർച്ചയേറിയ ഭാഗം കൊണ്ട് ആനകളുടെ കാലുകളിലും മറ്റും കുത്തി മുറിവേൽപ്പിച്ച് പ്രാകൃത രീതിയിലാണ് ചില പാപ്പാന്മാർ ആനകളെ അനുസരണ പഠിപ്പിച്ച് നിയന്ത്രിക്കുന്നത്. ഇതിനെതിരെ വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചത്.
ഇതിന് മുൻപ് 2015 മേയ് 14നും സർക്കാർ ഇരുമ്പ് തോട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇരുമ്പ് തോട്ടിയ്‌ക്ക് പകരം തടികൊണ്ടുള്ള തോട്ടി ഉപയോഗിക്കണമെന്നാണ് അന്ന് നിർദ്ദേശിച്ചത്.
















Comments