കൊച്ചി : കേരളത്തിന്റെ മൂലയിൽ മാത്രം ഒതുങ്ങുന്നതാണെങ്കിലും, സി പിഎം ഇന്ത്യാവിരുദ്ധവും അപായകരവുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അക്കമിട്ട് മറുപടി നൽകി ബിജെപി നേതാവും, സംസ്‌കൃത യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ.
സി.പി.എം. എന്ന രാഷ്‌ട്രീയകക്ഷി എന്ത് കൊണ്ട് ഇന്ത്യാവിരുദ്ധവും അപായകരവുമാണെന്നതിന് തെളിവുകൾ നിരത്തിയാണ് അദ്ദേഹം യെച്ചൂരിക്ക് മറുപടി നൽകിയത്.
1942ലെ ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരത്തെ സോവിയറ്റ് യൂണിയന് വേണ്ടി ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്ത്, പണം പറ്റി കമ്മ്യുണിസ്റ്റ് പാർട്ടി ചാരപ്രവർത്തി ചെയ്തു, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അതിനെ പലരാജ്യങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു.
മുസ്ലീം ലീഗിന്റെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു, മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ കൂട്ടുനിന്നു. 1947 ആഗസ്റ്റ് 15ന് ഭാരതീയർ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ കരിദിനമായി ആചരിച്ച് ഭാരതത്തേയും ഗാന്ധിജിയുൾപ്പെടെയുള്ള നേതാക്കളെയും അവഹേളിച്ചു, 1948ൽ കൽക്കട്ട തീസിസിലൂടെ സ്വതന്ത്ര ഭാരത സർക്കാരിനെതിരെ സായുധകലാപം നടത്തി.1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയുടൈ ഭാഗത്ത് നിന്ന് ഇന്ത്യയെ എതിർത്ത് രാജ്യദ്രോഹം ചെയ്തു.
ഇന്ത്യൻ സംസ്‌കാരം പ്രാകൃതമാണെന്ന കാറൽമാർക്‌സിന്റെ വിശ്വാസം ഏറ്റെടുത്തുകൊണ്ട് ഇന്ത്യക്കാരെയും ഇന്ത്യൻ സംസ്‌ക്കാരത്തെയും അവഹേളിച്ചു. ഇങ്ങിനെ അക്കമിട്ട് അദ്ദേഹം വിവരിക്കുന്നു
നുണ, കളവ്, കൊള്ള, വ്യഭിചാരം എന്നിവയെല്ലാം പാർട്ടിക്ക് വേണ്ടി ചെയ്താൽ നന്മയാണെന്ന്പ്ര സിപിഎം ചരിപ്പിച്ചതായും .കമ്മ്യൂണിസ്റ്റുകാർ ഇന്നുവരെ ഇന്ത്യയിൽ നിർമ്മാണാത്മകമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അടിച്ചു പൊളിക്കലും അടച്ചു പൂട്ടിക്കലും വെട്ടിനിരത്തലുമായി സമൂഹത്ത നാശോന്മുഖമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
സീതാരാമ യെച്ചൂരിയുടെ സംശയംകമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സി. പി. എം. എന്ന രാഷ്‌ട്രീയ കക്ഷിയും എന്തുകൊണ്ട്…
Posted by Dr K S Radhakrishnan on Tuesday, March 1, 2022
















Comments