കൊച്ചി ; അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നത് . വികസന നയരേഖ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
അടുത്ത 25 കൊല്ലം കൊണ്ട്, കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്‌ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്‌ട്രത്തിന് സമാനമായി ഉയര്‍ത്തണം എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്.അടിസ്ഥാന ജനജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സവിശേഷമായ ഇടപെടല്‍ ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു
ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം.ശാസ്തസാങ്കാതിക വിദ്യ മുഴുവന്‍ ജനത്തിനും എത്തിപ്പിടിക്കാന്‍ കഴിയണം. അറിവിനെ പ്രയോഗവല്‍ക്കരിക്കുന്ന നടപടി സീകരിക്കണം. ജനതയുടെ സാമൂഹ്യ -ചരിത്ര ബോധവും മാനവിക മൂല്യങ്ങളും കൂടുതല്‍ വികസിപ്പിക്കണം.
നിലവിലെ സാമ്പത്തികാവസ്ഥ കേന്ദ്രത്തിന്റെ തെറ്റായ നയം മൂലം പ്രതിസന്ധിയിലാകുന്നു. ഇത് പ്രധാനപ്പെട്ട തടസമാണ്. അതിനാല്‍ വികസനം ദുര്‍ബലപ്പെടാതിരിക്കാന്‍ സംസ്ഥാന താല്‍പര്യത്തിന് ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
















Comments