പാലക്കാട്: ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. അത്മകഥ ഇളയകുഞ്ഞിന്റെ അഞ്ചാം ചരമവാർഷികമായ നാളെ പ്രകാശനം ചെയ്യും. രാവിലെ പത്തു മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് ആത്മകഥാ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഞാൻ വാളയാർ അമ്മ,പേര് ഭാഗ്യവതി എന്നാണ് ആത്മകഥയുടെ പേര്.
മക്കളുടെ മരണത്തിൽ ഉന്നത സ്വാധീനമുള്ള ആറാമതൊരാൾ പ്രതിയായി ഉണ്ടായിരുന്നെന്ന് അമ്മ വെളിപ്പെടുത്തി. കേസ് അട്ടിമറിച്ചത് ഇയാളെ രക്ഷിക്കാനാണ്.
മൂത്തമകൾ മരിച്ചപ്പോൾ വീട്ടിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോവുന്നത് ഇളയ മകൾ കണ്ടിരുന്നു. ഇക്കാര്യം പോലീസിന് മൊഴി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. സിബിഐ കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസമായിട്ടും പകർപ്പ് നൽകിയില്ലെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് അമ്മ വ്യക്തമാക്കി. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.
















Comments