കൊച്ചി: രാജ്യത്താകെ സ്വകാര്യവൽക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിനു മാത്രമായി സ്വകാര്യനിക്ഷേപങ്ങളോട് മുഖം തിരിച്ചുനിൽക്കാനാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.
ഉന്നത വിദ്യാഭ്യാസമേഖലയിലടക്കം സ്വകാര്യനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സാമൂഹ്യനിയന്ത്രണത്തോടെ മാത്രമായിരിക്കുമെന്നതാണ് പാർട്ടി സമീപനമെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാന സമ്മേളന നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്വകാര്യവൽക്കരണ വിഷയത്തിൽ യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപത്തെ അനുവദിക്കുമ്പോൾ സിലബസ്, കോഴ്സുകളുടെ ഉള്ളടക്കം, സംവരണനയങ്ങൾ, സ്റ്റാഫിന്റെ ശമ്പളാനുകൂല്യങ്ങൾ, എന്നിവ കൃത്യമായി ഉറപ്പാക്കുമെന്നത് പാർട്ടിയുടെ നിലപാടാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണവും ,വിദേശ നിക്ഷേപവും അനുവദിച്ചു കൊണ്ടുള്ള നയരേഖ പിണറായി വിജയൻ ആണ് പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചത് . ഇത് വിവാദമാവുന്ന സാഹചര്യത്തിൽ ആണ് യെച്ചൂരിയും വിശദീകരണവുമായി രംഗത്തെത്തുന്നത്
















Comments