ബംഗളൂരു: കർണാടക സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹത്തിന് അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പേര് നൽകി. പുനീത് രാജ്കുമാർ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രോജക്ട് എന്നാണ് ഉപഗ്രഹ പദ്ധതിയ്‌ക്ക് നൽകിയിരിക്കുന്ന പേര്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് 75 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി സെപ്തംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിനാണ് പുനീതിന്റെ പേര് നൽകിയത്. 1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിർമ്മിക്കുന്നത്.
ഉപഗ്രഹ പദ്ധതിക്ക് ‘പുനീത് രാജ്കുമാർ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്ട്’ എന്ന് പേര് നൽകുന്നതായി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായൺ പ്രഖ്യാപിച്ചു. ദേശീയ ശാസ്ത്ര ദിനത്തിൽ ബംഗളുരു മല്ലേശ്വരം സർക്കാർ പി.യു കോളജിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. മല്ലേശ്വരം കോളേജ് പരിസരത്ത് തന്നെയാവും ഉപഗ്രഹ പദ്ധതിയുടെ ഗ്രൗണ്ട് സ്റ്റേഷൻ നിർമ്മിക്കുക. സംസ്ഥാനത്തെ 20 സർക്കാർ സ്‌കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്.

കന്നഡയിലെ പവർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മിൽവെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയതാരത്തിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. ചേതൻ കുമാർ സംവിധാനം ചെയ്ത ‘ജെയിംസ്’ ആണ് പുനീതിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. താരത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ചിത്രം തീയേറ്ററിൽ എത്തും.
#NationalScienceDay ಅಂಗವಾಗಿ ನಮ್ಮ ಮಲ್ಲೇಶ್ವರದಲ್ಲಿ ವಿದ್ಯಾರ್ಥಿ ಉಪಗ್ರಹ ಯೋಜನೆ ಉದ್ಘಾಟಿಸುವ ಜತೆ ಶಾಲಾಮಕ್ಕಳ ಪಠ್ಯಕ್ರಮಕ್ಕನುಗುಣವಾಗಿ ತಯಾರಿಸಿದ ವಿಜ್ಞಾನ ಕಿಟ್ ವಿತರಿಸಲಾಯಿತು.
ನಮ್ಮೆಲ್ಲರ ನೆಚ್ಚಿನ ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅವರ ಹೆಸರಿನಲ್ಲಿ ₹1.90 ಕೋಟಿ ವೆಚ್ಚದ ‘ವಿದ್ಯಾರ್ಥಿ ಉಪಗ್ರಹ ಉಡಾವಣೆ’ಗೆ ಸಿದ್ಧತೆ ನಡೆಸಲಾಗುತ್ತಿದೆ. pic.twitter.com/qL6MKGQ8v7
— Dr. Ashwathnarayan C. N. (@drashwathcn) February 28, 2022
















Comments