കൊച്ചി : സി പി എം സംസ്ഥാന സമിതിയിൽ നിന്ന് മുതിർന്ന സി പി എം നേതാവ് ജി സുധാകരനെ പുറത്താക്കി. സംസ്ഥാന സമിതിയിൽ നിന്നും എഴുപത് വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ പേരിലാണ് സുധാകരനെ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. അതെ സമയം പിണറായി വിജയന് പ്രായ പരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. പ്രായ പരിധി കഴിഞ്ഞ പതിനാല് പേരിൽ പതിമൂന്ന് പേർ നിലവിലെ സംസ്ഥാന സമിതിയിൽ നിന്നും പുറത്തു പോകും. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നൽകി. കേന്ദ്ര നേതാക്കളും,പോളിറ്റ് ബ്യുറോ അംഗങ്ങളും തയ്യാറാക്കിയ കരട് പാനലിന് സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.
സംസ്ഥാന സമിതിയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് ജി സുധാകരൻ സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സമ്മേളനമാണ് അതിൽ തീരുമാനം എടുക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി .
അമ്പലപ്പുഴ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ജി സുധാകരൻ പാർട്ടി നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും സുധാകരൻ മാറി നിന്നതായി പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും, സംസ്ഥാന സമ്മേളനത്തിൽ സുധാകരനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു .
















Comments