കൊച്ചി: ആയിരങ്ങൾ മരിച്ചുവീണിട്ടും പത്തുലക്ഷത്തിലധികം പേർ ഒരാഴ്ചകൊണ്ട് അഭയാർത്ഥികളായിട്ടും ആർക്കും ഒരു കുലുക്കവുമില്ല.മലയാളിയുടെ വികാരം എന്നും രാജ്യാതിർക്കപ്പുറത്തെ എല്ലാ വിഷയങ്ങളേയും തൊടുന്നതാണ്. പക്ഷെ എന്തുകൊണ്ട് ഇപ്പോൾ അത് ആളിക്കത്തുനില്ലെന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്. ദൃശ്യ-സ്രാവ്യ മാദ്ധമങ്ങളേയും സമൂഹമാദ്ധ്യമങ്ങളേയും ഒരുപോലെ വിമർശിക്കുകയാണ് ചില നിരീക്ഷകർ.
ഒരു സാംസ്‌കാരിക നായകരും പ്രതികരിക്കുന്നില്ല. ഒരു സംഘടനകളും മെഴുകുതിരി പ്രകടനങ്ങളോ ധർണ്ണയോ നടത്തുന്നില്ല. അതേ സമയം കേരള ത്തിലെ വിദ്യാർത്ഥികളെ മടക്കിയെത്തിക്കുന്നില്ലെന്നതിന്റെ പേരിൽ വലിയ ബഹളമാണ്. കേന്ദ്രസർക്കാറിനെ വിമർശിക്കാനും അപവാദ പ്രചാരണത്തിനും മത്സരിക്കുകയാണ്. യുക്രെയ്ൻ സംഭവത്തിൽ കേരളത്തിലെ സാംസ്‌കാരിക ലോകം കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമർശനം ഉയരുകയാണ്.
കേരളത്തിൽ മതംനോക്കിയാണ് എല്ലാ പ്രതികരണങ്ങളും നടക്കുന്നതെന്നതിന് ബലം കൂട്ടുകയാണ് യുക്രയ്‌നിലെ റഷ്യയുടെ അധിനിവേശമെന്നും വിമർശകർ പച്ചയ്‌ക്ക് പറയുന്നു. കമ്യൂണിസ്റ്റ് റഷ്യയുടെ നടപടിക്കെതിരെ പ്രതികരിക്കാനി ല്ലെന്നതാണ് ഒരു കൂട്ടരുടെ ആവശ്യമെങ്കിൽ തങ്ങളുടെ മതത്തിന് ക്ഷീണമില്ലെന്ന കാരണമാണ് സ്ഥിരം മനുഷ്യാവകാശവും വിശ്വമാനവികതയും പറയുന്നവരുടെ തണുപ്പൻ പ്രതികരണത്തിന്റെ കാരണം. ഒരേ മതവിഭാഗം തമ്മിൽ പോരടി ക്കുന്നത് നല്ലതാണെന്ന അപകടകരമായ ട്രെൻറാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ മാദ്ധ്യമങ്ങളിൽ ലേഖനങ്ങളായും സമൂഹമാദ്ധ്യമ പോസ്റ്റുകളായും മലയാളിയുടെ മത-രാഷ്‌ട്രീയ ഇരട്ടത്താപ്പ് വിമർശിക്കപ്പെടുകയാണ്.
മരിച്ചുവീഴുന്നത് നിരപരാധികളായ മനുഷ്യരാണെന്നും അതിമനോഹരമായ ഒരു നഗരമാണ് കോൺക്രീറ്റ് കൂട്ടമായി ചിന്നിച്ചിതറി തെറിക്കുന്നതെന്നതും ആരും ശ്രദ്ധിക്കുന്നില്ലെന്നും വിമർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ലോക ശക്തികൾ ആർക്കാണ് ബലമെന്ന് നോക്കുന്നിടത്ത് യുക്രെയ്‌ന് സംഭവിച്ചത് എന്തെന്ന ചർച്ചകൾ കൊഴുക്കുകയാണ്. മറ്റ് പല യുദ്ധങ്ങളിലും ഘോരഘോരം വാദമുഖങ്ങൾ നിരത്തുന്ന ഒരു നേതാക്കളും അഭിപ്രായം പറയാനില്ലെന്നും വിമർശനം ഉയരുകയാണ്.
ഇതിനിടെ യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ ദുരവസ്ഥകളെ മതംനോക്കി തരംതിരിക്കാനും വിമർശിക്കാനും കേന്ദ്രസർക്കാറിനെ പഴി പറയാനും കൃത്യമായി സമയം കണ്ടെത്താനും പ്രതികരിക്കാനും കമ്യൂണിസറ്റ് നേതാക്കൾ പാർട്ടി സമ്മേളനത്തിനിടയിലും സമയം കണ്ടെത്തിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. നാല് കേന്ദ്രമന്ത്രിമാർ സുപ്രധാന ദൗത്യം നിർവ്വഹിക്കു ന്നതിനേയോ പ്രധാനമന്ത്രി നടത്തുന്ന നയതന്ത്ര ഇടപെടലിനേയോ കണ്ടില്ലെന്ന് നടക്കുന്ന ഇക്കൂട്ടർ മലയാളിയുടെ തനത് സ്വാർത്ഥവികാരത്തിനൊപ്പമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Comments