ഫോട്ടോ പസിലുകൾ, ഈയിടെയായി സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗാണ് . വൈറലായ വീഡിയോകളും , ചിത്രങ്ങളും നെറ്റിസൺമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഈ ഫോട്ടോകളിൽ ഒളിച്ചിരിക്കുന്നവ എന്താണ് ? എന്ന ചോദ്യത്തിനു പിന്നാലെ നൂറുകണക്കിനാളുകളാണ് ഇതിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് . എന്തായാലും. നമ്മുടെ തലച്ചോറിനെ സജീവമായി നിലനിർത്താൻ ഈ ഫോട്ടോ പസിലുകൾക്കാകും . ഈ വിഭാഗത്തിൽ അടുത്തിടെ വന്ന ഒരു ഫോട്ടോ പസിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഫോട്ടോയിൽ പാമ്പ് മറഞ്ഞിരിക്കുന്നു. നിങ്ങൾ അത് കണ്ടുപിടിക്കണം. കാണാൻ പാർക്ക് പോലെ ഉള്ള ഭാഗമാണത് . നടുവിലായി കോൺക്രീറ്റ് പാതയുമുണ്ട് . എന്നാൽ പച്ചപ്പ് നിറഞ്ഞ കുറ്റിക്കാടുകളാൽ ചുറ്റപ്പെട്ട പ്രദേശത്ത് വിഷപ്പാമ്പുണ്ട്. അതിനെയാണ് കണ്ടുപിടിക്കേണ്ടത് .
ഇത് അൽപ്പം എളുപ്പമുള്ള ഒരു പസിൽ ആണ്. വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് പസിൽ വിദഗ്ധരുടെ പക്ഷം . തെലുഗു ഫൺ വേൾഡ് എന്ന കൂട്ടായ്മയാണ് പാമ്പിനെ കണ്ടെത്തൂ എന്ന കുറിപ്പോടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ഒറ്റമാത്രയിൽ കുറച്ച് ചെടികളും , കരിയിലയും മാത്രമേ ചിത്രത്തിൽ കാണാൻ സാധിക്കൂ. എന്നാൽ ശ്രദ്ധിച്ച് നോക്കിയാൽ അതിൽ പാമ്പ് ഇഴഞ്ഞ് ചെടികൾക്കിടയിലേയ്‌ക്ക് പോകുന്നത് കാണാൻ സാധിക്കും .
















Comments