അറുപത് വർഷത്തോളമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ട് പരിശോധിച്ച് അമ്പരന്നിരിക്കുകയാണ് സ്‌കോട്ട്‌ലൻഡുകാരിയായ ഒരു വയോധിക. തന്റെ കുട്ടിക്കാലത്ത് അമ്മൂമ്മ നൽകിയ ചെറിയ തുകയാണ് വയോധിക ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ ഇന്ന് അറുപത് വർഷം പിന്നിടുമ്പോൾ, ആ ചെറിയ തുക ഉയർന്നിരിക്കുകയാണ്.
കരോൾ അലിസൺ എന്ന 74കാരിയായ വയോധികയാണ് കുട്ടിക്കാലത്ത് അമ്മൂമ്മ നൽകിയ ചെറിയ തുക ബാങ്കിൽ നിക്ഷേപിച്ചത്. അന്ന് 2.50 പൗണ്ടാണ് കരോൾ ബാങ്കിലിട്ടത്. എന്നാൽ ഇന്ന് അത് 250 പൗണ്ടായി ഉയർന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് കരോളിന് പഴയ ബാങ്ക് പാസ്ബുക്ക് ലഭിച്ചത്. അന്നത്തെ ചെറുകിട ബാങ്കായിരുന്ന ട്രസ്റ്റീ സേവിംഗ്‌സ് ബാങ്കിലാണ് കരോൾ പണം നിക്ഷേപിച്ചത്. ഇന്ന് ബാങ്ക് ഉയരങ്ങളിൽ എത്തി.
പാസ്ബുങ്ക് ലഭിച്ച കരോൾ, ബാങ്കിനെ സമീപിച്ചപ്പോളാണ് നിക്ഷേപിച്ച തുക ഇപ്പോൾ വർദ്ധിച്ച വിവരം തിരിച്ചറിഞ്ഞത്. 15 വർഷത്തോളം ഉപയോഗശൂന്യമായ അക്കൗണ്ടിലെ പണം തിരികെ നൽകാൻ ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ ഭാഗ്യംകൊണ്ട് കരോളിന് ഈ തുക അധികം പാടുപെടാതെ തന്നെ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
കുട്ടിക്കാലത്ത് അമ്മൂമ്മയ്‌ക്കൊപ്പം ബാങ്കിൽ പോയി പണം നിക്ഷേപിച്ച കാര്യവും, അതിന് ശേഷം നടന്ന സംഭവങ്ങളും ഓർക്കുന്നതായി കരോൾ പറയുന്നു. 1969ൽ അമ്മൂമ്മയുടെ മരണശേഷമാണ് കരോളിന് പാസ്ബുക്ക് ലഭിക്കുന്നത്. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ, അത് നഷ്ടപ്പെടുവെന്ന് കരുതി. എന്നാൽ ഇന്ന് അത് തിരികെ ലഭിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു എന്നും കരോൾ പറഞ്ഞു.
















Comments