ബാങ്കോക്ക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് തായ്‌ലാൻഡ് പോലീസ്. മരണസമയത്ത് താരത്തിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരികയാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ എംബസി പ്രതിനിധികൾ കൂടി സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തായ്‌ലാൻഡ് പോലീസ് അറിയിച്ചു.
നിലവിൽ ഷെയ്ൻ വോണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയായാൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. കൂടാതെ ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് സ്‌റ്റേഡിയമായ എംസിജി ഗ്യാലറിക്ക് ഷെയ്ൻ വോണിന്റെ പേര് നൽകുമെന്നും അറിയിച്ചു.
Comments