പുതുച്ചേരി: റോക്ക് ബീച്ചിലെ പ്രശസ്തമായ കടൽപ്പാലം തകർന്നു. 60 വർഷത്തിലേറെ പഴക്കമുള്ള അതിപ്രശസ്തമായ കടൽപ്പാലം തിരമലകളടിച്ചാണ് തകർന്നത്.
#Pondicherry's iconic #pier partially collapsed late on Saturday night. Waves were higher than usual due to a deep depression over the Bay of Bengal. Pier is over 60 years old & has appeared in several movies.@ChennaiRains @intachpondy1 @tourismpondy @LGov_Puducherry pic.twitter.com/ish4wK6VBV
— PondyLive (@pondy_live) March 5, 2022
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച രാത്രി ഉയർന്ന തിരമാലകളായിരുന്നു റോക്ക് ബീച്ചിൽ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലം ഭാഗികമായി തകർന്നത്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലൈഫ് ഓഫ് പൈ’ ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള പാലമാണിത്.
ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതൽ രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
















Comments