കോഴിക്കോട്: മുക്കംചേന്നമംഗലൂർ ചേനാംകുന്നത് അംഗനവാടിയിൽ പഠിക്കുന്ന എം കെ നാജിൽ എന്ന അഞ്ചു വയസുകാരനാണ് വീണു കിട്ടിയ പഴ്സ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായത്.
പിതാവിനൊപ്പം ചേന്നമംഗല്ലൂരിൽ നിന്നും മുക്കത്തേക്ക് പോകുന്ന വഴിയിൽ നിന്നാണ് പഴ്സ്കളഞ്ഞുകിട്ടിയത്.പിതാവ്നിർത്താനായി വാഹനംഅരികിലേക്ക് ഒതുക്കുന്നതിനിടയിലാണ് റോഡിൽ വീണുകിടക്കുന്ന പഴ്സ്നാജിലിന്റെ ശ്രദ്ധയിൽ പെട്ടത്. തുറന്നുനോക്കിയപ്പോൾ പണവും രേഖകളും ഉണ്ടായിരുന്നു.
പിന്നീട് മുക്കം പോലീസ് സ്റ്റേഷനിൽ ചെന്ന് പഴ്സ്പോലീസിനെ ഏല്പിച്ചു.ജനമൈത്രി സബ് ഇൻസ്‌പെക്ടർ അസ്സയ്നാർ നാജിലിന്റെ കയ്യിൽ നിന്നും പഴ്സ് ഏറ്റുവാങ്ങി.കുഞ്ഞിന്റെനല്ലമനസിനെ പോലീസ് അഭിനന്ദിച്ചു.ചേന്നമംഗല്ലൂർ സ്വദേശികളായ അബ്ദുൽ നാസർ _ സമീന ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയ മകനാണ് നാജിൽ.
















Comments