കൊച്ചി: പ്രവാസി സമൂഹത്തിനിടയിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ പ്രവാസി ക്ഷേമ സമിതി. പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനുമായി സംസ്ഥാന കാര്യാലയം പ്രവർത്തനം ആരംഭിച്ചു.
എറണാകുളം ആലുവ യുസി കോളേജിന് സമീപമാണ് ആസ്ഥാന മന്ദിരം പ്രവർത്തിക്കുക. രാഷ്‌ട്രീയ സ്വയം സേവക സംഘം മുൻ പ്രാന്ത സംഘചാലക് പിഇബി മേനോൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. എംകെ സുമോദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ സമിതി മാർഗ്ഗദർശക് എആർ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി എംകെ ജയചന്ദ്രൻ, കൃഷ്ണകുമാർ (ജനം ടിവി), നരേന്ദ്രൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വിനു മലപ്പുറം എന്നിവർ സംസാരിച്ചു. പിഇബി മേനോൻ, സംഘടനയുടെ മുൻ ഭാരവാഹികളായ വേണുഗോപാൽ, മുരളി കോവൂർ എന്നിവരെ ആദരിച്ചു.
















Comments