ന്യൂഡൽഹി: ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ വേഗം അതിശയിപ്പിക്കു ന്നുവെന്ന് ജർമ്മനി. റഷ്യയുടെ യുക്രെയ്ൻ അധിവേശ സമയത്ത് വിവിധ രാജ്യ ങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജർമ്മൻ സ്ഥാനപതി വാൾട്ടർ ജെ ലിൻഡ്‌നർ പറഞ്ഞു. ഇന്ത്യക്കറിയാം എന്താണ് ചെയ്യേണ്ട തെന്ന്. അത് റഷ്യയായാലും യുക്രെയ്‌നായും നാറ്റോ ആയാലും സമീപനം കൃത്യവും വ്യക്തവും സുതാര്യവുമാണെന്നത് ഏറെ പ്രശംസിക്കേണ്ട ഗുണമാ ണെന്നും ലിൻഡ്‌നർ പറഞ്ഞു.
പൗരന്മാരുടെ സുരക്ഷയിലും യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കു ന്നതിലും ഇന്ത്യയുടെ നീക്കം സമാനതകളില്ലാത്തതാണ്. ഇന്ത്യയുടെ നയതന്ത്ര കരുത്തിനെ ഇന്ന് ലോകം തിരിച്ചറിയുന്നു. ആഗോളതലത്തിലെ സമാധാനത്തിനും ജീവകാരുണ്യപ്രവർത്തനത്തിനുമെല്ലാം ഇന്ത്യയുടെ നിലപാടുകളും ഇടപെടലുകളും അത്ഭുതപ്പെടുത്തുന്നുവെന്നും ജർമ്മൻ സ്ഥാനപതി പറഞ്ഞു.
പ്രതിസന്ധികാലഘട്ടത്തിലൂടെയാണ് രാജ്യങ്ങൾ നീങ്ങുന്നത്. അത്തരം രാജ്യ ങ്ങളോട് ഇന്ത്യൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പുലർത്തുന്ന സൗഹൃ ദവും ഇടപെടലും ഏറെ മാതൃകാപരമാണ്. ഐക്യരാഷ്‌ട്ര സഭയിൽ റഷ്യക്കെ തിരെ ലോകരാഷ്‌ട്രങ്ങൾ അണിനിരന്നപ്പോൾ ഒരു പക്ഷവും പിടിക്കാതെയുള്ള ഇന്ത്യയുടെ നിലപാട് ശ്രദ്ധേയമാണ്. അതിസങ്കീർണ്ണ സാഹചര്യമാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നതെന്നും നരേന്ദ്രമോദി പുടിനുമായി സംസാരിച്ച് നടത്തുന്ന സമാധാന പരിശ്രമത്തിൽ പ്രതീക്ഷയുണ്ടെന്നും ലിൻഡ്‌നർ പറഞ്ഞു.
Comments