ന്യൂഡൽഹി : പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചതായി കോൺഗ്രസ്. ഫോളോവേഴ്‌സിന്റെ എണ്ണം കുറയാൻ കാരണം ചില ബാഹ്യശക്തികളുടെ ഇടപെടലാണ്.ഇപ്പോൾ രാഹുൽ ഗാന്ധിയ്‌ക്ക് 2 കോടി ഫോളോവേഴ്‌സ് ഉണ്ടെന്നും കോൺഗ്രസ് പറഞ്ഞു.
ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ച വിവരം കോൺഗ്രസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നിലവിൽ രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 2 കോടിയായി. ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിക്കാത്തതിനെ തുടർന്ന് അദ്ദേഹം ട്വിറ്ററിന് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് വർദ്ധനവ് ഉണ്ടാകാൻ ആരംഭിച്ചത്. ചില ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞതെന്നാണ് ഇത് തെളിയിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഡിസംബർ 27 നായിരുന്നു സംഭവത്തിൽ രാഹുൽ ഗാന്ധി ട്വിറ്റർ സിഇഒയ്‌ക്ക് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ തനിക്ക് ഫോളോവേഴ്‌സ് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ചില നിയന്ത്രണങ്ങളാണ് എണ്ണം വർദ്ധിക്കാത്തതിന് കാരണമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
















Comments