കൊച്ചി: ഇൻക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പരാതിക്കാരുടെ വിശദമായ മൊഴികൾ പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായ പി.എസ് സുജീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ടാറ്റൂ പാർലറിൽ എത്തിയ യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് ചേരാനെല്ലൂർ പോലീസും, പാലാരിവട്ടം പോലീസിന് ലഭിച്ച പരാതികളിൽ സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസുള്ളത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് എതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.
















Comments