ഇസ്ലാമാബാദ്: പടിഞ്ഞാറൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐക്യ രാഷ്‌ട്ര സംഘടനയിൽ റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താനിലെ 22 നയതന്ത്ര പ്രതിനിധികൾ ചേർന്ന് കത്ത് നൽകിയിരുന്നു. ഇതിനെതിരെയാണ് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്.
നിങ്ങൾ എന്താണ് ധരിച്ച് വെച്ചിരിക്കുന്നത്? എന്ത് പറഞ്ഞാലും അനുസരിക്കാൻ ഞങ്ങൾ നിങ്ങളുടെ അടിമകളാണോ എന്ന് ഇമ്രാൻഖാൻ ചോദിച്ചു. പൊതുറാലിയെ അഭിസംബോധന ചെയ്തായിരുന്നു ഇമ്രാൻ ഖാന്റെ ചോദ്യം. ഇന്ത്യയ്‌ക്ക് ഇത്തരമൊരു കത്ത് നയതന്ത്ര പ്രതിനിധികൾ നൽകുമോ എന്ന് അദ്ദേഹം ചോദിച്ചു.
അഫ്ഗാനിസ്ഥാനിൽ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാകിസ്താൻ ദുരിതമനുഭവിച്ചതെന്നും എന്നാൽ നന്ദിക്ക് പകരം വിമർശനങ്ങളാണ് നേരിട്ടതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെയാണ് പാകിസ്താന് കത്ത് നൽകിയത്. റഷ്യക്കെതിരെ ഐക്യരാഷ്‌ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് പാകിസ്താനും ഇന്ത്യയും വിട്ട് നിന്നിരുന്നു.
















Comments