ആലപ്പുഴ: നാട്ടിലെ താരമായി നാല് കാലുകളുള്ള താറാവ് കുഞ്ഞ്.പള്ളിപ്പാടിലാണ് നാലുകാലുകളുമായി ജനിച്ച താറാവ് കുഞ്ഞ് കൗതുക കാഴ്ചയാകുന്നത്. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാന്റെ താറാവ് ഫാമിലാണ് താറാവ് കുഞ്ഞുള്ളത്. പുതുതായി വിരിഞ്ഞ എണ്ണായിരത്തിലധികം കുഞ്ഞുങ്ങളിൽ ഒരു താറാവ് കുഞ്ഞിനാണ് നാല് കാലുകളുള്ളത്.
താറാവ് കുഞ്ഞിന് നാല് കാലുകളുണ്ടെങ്കിലും മറ്റ് താറാവുകളെപോലെ തന്നെ രണ്ട് കാലുകളിലാണ് താറാവ് നടക്കുന്നത്.അധികമായി വളർന്ന രണ്ടു കാലുകൾ പിന്നിലേക്ക് മാറ്റിവെച്ചാണ് നടക്കുന്നത്. താറാവുകളുടെ കൂട്ടത്തിൽ തന്നെയാണ് ഇതിനെയും വിട്ടിരിക്കുകയാണ്.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെങ്കിലും മറ്റെല്ലാ താറാക്കുഞ്ഞുങ്ങളെ പോലെ ഈ കുഞ്ഞൻ താറാവ് ഭക്ഷണം കഴിക്കുകയും, വെള്ളത്തിൽ നീന്തുകയും ചെയ്യുന്നുണ്ടെന്ന് സാബു യോഹന്നാൻ പറയുന്നു.
താറവ് കുഞ്ഞിന്റെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് താറാവ് കുഞ്ഞിനെ കാണാൻ എത്തുന്നത്.ചെന്നിത്തല പഞ്ചായത്തിലെ മൂന്ന് തെങ്ങിൽനിന്നുള്ള ഹാച്ചറിയിൽ നിന്നുമാണ് കഴിഞ്ഞ 15ന് സാബു യോഹന്നാൻ 8,500 താറാവ് കുഞ്ഞുങ്ങളെ വാങ്ങുന്നത്.
Comments