ഭോപ്പാൽ: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നൊരു വനിത. 12 ചതുരശ്ര അടി വലുപ്പമുള്ള രംഗോലിയിലൂടെയാണ് യുവതി വനിതാ ദിന സന്ദേശം നേരുന്നത്. ഇൻഡോറുകാരിയായ രംഗോലി കലാകാരി ശിഖ ശർമ്മയാണ് ആകർഷണീയമായ രംഗോലി തീർത്തിരിക്കുന്നത്.
ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ സ്ത്രീരത്‌നങ്ങളെയാണ് ശിഖ തന്റെ രംഗോലിയിൽ വരച്ചിരിക്കുന്നത്. പല മേഖലകളിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ഇവർ ആദരിക്കപ്പെടണമെന്നും, ഒരു ദിവസത്തെ ആചരണം കൊണ്ട് ഒതുങ്ങി കൂടേണ്ടതല്ല വനിതാ ദിനമെന്നും ശിഖ പറയുന്നു.
12 ചതുരശ്ര അടി വലുപ്പമുള്ള രംഗോലി വരച്ച് തീർക്കാൻ 2 ദിവസം വേണ്ടി വന്നുവെന്നാണ് ശിഖ പറയുന്നത്. വളരെ അഭിമാനം തോന്നുന്നുണ്ടെന്നും, സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വനിതകളാണ് തന്റെ പ്രചോദനമെന്നും ശിഖ വ്യക്തമാക്കി.
Comments