ന്യൂഡൽഹി: രാജ്യത്ത് കൊറോണ ഭീതിയൊഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,993 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 108 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,210 ആയി.
നിലവിൽ അരലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 18 ലക്ഷത്തിന് മുകളിലെത്തിയ സജീവ രോഗികളാണ് 50,000ത്തിൽ താഴെയെത്തിയത്. 49,948 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 4.24 കോടിയാളുകൾ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 179.13 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.
കേരളത്തിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. കഴിഞ്ഞ ദിവസം 1,223 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 66,263 പേരാണ് കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















Comments