ഷിംല: ഹിമാചൽപ്രദേശിൽ വൻ മഞ്ഞിടിച്ചിൽ. അതിശൈത്യത്തിന് കുറവ് വന്ന സമയത്താണ് മഞ്ഞുമലയിടിച്ചിലുണ്ടായത്.രൊഹാലി മേഖലയിലെ മഞ്ഞിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിൽ കുടുങ്ങിയ 119 പേരെ സൈന്യം രക്ഷപെടുത്തി. കില്ലാർ മേഖലയിലേക്ക് തിണ്ഡിയിൽ നിന്നും ആരംഭിക്കുന്ന പത്തു കിലോമീറ്റർ ദൂരത്തെ ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ലാഹൂൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.
സംസ്ഥാന പാത 26 കടന്നുപോകുന്ന കാണ്ഡു നള്ളാ മേഖലയിലാണ് മഞ്ഞിടിച്ചിൽ. മേഖലയിലെ റോഡുകൾ പൂർണ്ണമായും സൈന്യം അടച്ചു. മഞ്ഞുമലയിടിഞ്ഞ രണ്ടു പ്രദേശങ്ങൾക്കിടയിലായി 16 വാഹനങ്ങൾ കുടുങ്ങിയതായാണ് റിപ്പോർട്ട്. വാഹനത്തിലുണ്ടായിരുന്ന 119 പേരെയാണ് രക്ഷപെടുത്തിയത്. എല്ലാവരും ഷിംലയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയവരാണ്.
ശൈത്യകാലത്തെ മലയിടിച്ചിലിൽ കഴിഞ്ഞ മാസമാണ് അരുണാചൽ പ്രദേശിൽ 7 സൈനികർ വീരമൃത്യുവരിച്ചത്. അരുണാചലിലെ ഹിമാലയൻ മേഖലയിൽ സ്ഥിരം പട്രോളിംഗിനിറങ്ങിയ സൈനികരാണ് കാമാംഗ് സെക്ടറിൽ പ്രകൃതി ദുരന്തത്തിനിരയായത്.
















Comments