തിരുവനന്തപുരം: സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ് നൽകി. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകിയത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങൾക്കാണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശനാണ് ഡേക്ടറേറ്റ് നൽകുന്ന ചടങ്ങിലെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ പ്രിയദർശന് ആശംസകൾ നേർന്നു.
മോഹൻലാൽ നായകനായ മരക്കാർ; അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2021ലെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിയിരുന്നു.
Comments