ബാരാമുള്ള: ജമ്മുകശ്മീരിൽ ഭീകരനെ പിടികൂടി സൈന്യം. ബാരാമുള്ളയിൽ ലഷ്‌ക്കർ ഇ തൊയ്ബയുമായി ബന്ധമുള്ളയാളെയാണ് സൈന്യം പിടികൂടിയത്. ബാരമുള്ളയിൽ നിന്നും പിടികൂടിയ ഭീകരനിൽ നിന്നും ഏകെ 56 റൈഫിളും 30 റൗണ്ട് വെടിയുതിർക്കാവുന്നത്ര വെടിയുണ്ടകളും കണ്ടെടുത്തു. മേഖലയിൽ സൈന്യം റെയ്ഡ് തുടരുകയാണ്.
ഇന്ന് രാവിലെ ജമ്മുകശ്മീർ സോപോർ പോലീസിന് ലഭിച്ച കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരന്നു റെയ്ഡ്. ബാരാമുള്ളയിലേക്ക് രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് 92 ബറ്റാലിയൻ എന്നിവരുടെ സംയുക്തസംഘമാണ്. റാഫിയാബാദ് സബ് ഡിവിഷനിലെ നാഥിലാൽ മേഖലയിലാണ് ഭീകരൻ നിലയുറപ്പിച്ചതായി കണ്ടെത്തിയത്. ചെക് സേരി പട്ടാനിലെ ഫിർദൗസ് അഹമ്മദ് വാനിയെന്നയാളെയാണ് ആയുധങ്ങൾ സഹിതം പിടികൂടിയത്.
ജമ്മുകശ്മീർ മേഖലയിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിക്കുകയും 33 പേർക്ക് ഞായറാഴ്ച പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബാരാമുള്ളയിൽ ഭീകരൻ പിടിയിലായത്. ഹസ്‌റത്ബാൽ മേഖലയിലാണ് ഞായറാഴ്ച ഗ്രനേഡ് പൊട്ടിത്തെറിച്ചത്. മരണപ്പെട്ടത് 79 വയസ്സുള്ള വ്യക്തിയാണ്. പരിക്കേറ്റവരിൽ ഒരാൾ 19 വയസ്സുകാരിയാണ്.
















Comments