ബംഗളൂരു : കർണാടയിൽ ബജ്‌രംഗ്ദൾ പ്രവർത്തകൻ ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപി എ ചുമത്തി പോലീസ്. കാസിഫ് ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് പോലീസ് യുഎപിഎ ചുമത്തിയത്. കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. യൂണിഫോമിന് പകരം സ്‌കൂളിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ഹർഷ ശക്തമായി എതിർത്തിരുന്നു. മുഹമ്മദ് ഖാസിഫ്, സയ്യിദ് നദീം, റിഹാൻ ഷെരീഫ്, ആസിഫ് ഉല്ലാ ഖാൻ, അബ്ദുൾ അഫ്‌നാൻ, നിഹാൻ, ഫറാസ് പാഷ, അബ്ദുൾ ഖാദർ ജിലാൻ, അബ്ദുൾ റോഷൻ, ജാഫർ സാദിഖ് എന്നിവരാണ് പ്രതികൾ. ദേശീയ സുരക്ഷ മുൻനിർത്തിയാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നത്.
ശിവമോഗ ജില്ലയിൽ തയ്യൽ കട നടത്തുന്നയാളായിരുന്നു ഹർഷ. സ്‌കൂളിൽ യൂണിഫോം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർഷ പ്രതിഷേധം സംഘടിപ്പിച്ചത്. ഏറെ നാളായി ഹർഷ മതമൗലികവാദികളുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ഫെബ്രുവരി 20 ന് രാത്രി ബൈക്കിൽ എത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ഹർഷയുടെ വിലാപ യാത്രയ്‌ക്ക് നേരെ പോലും മതമൗലികവാദികൾ കല്ലേറ് നടത്തിയിരുന്നു. പോലീസിന്റെ അന്വേഷണം പൂർത്തിയായാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിടാനും സാധ്യതയുണ്ട്.
















Comments