ലക്‌നൗ: ഉത്തർപ്രദേശ് നിയമസാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബിജെപി ജയിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോളിലും വന്നിട്ടുള്ളത്. എക്‌സിറ്റ് പോളുകൾ വോട്ടിങ് യന്ത്രങ്ങൾ മോഷ്ടിക്കുന്നതിനുള്ള മറയാണെന്നും ആരാണ് എക്‌സിറ്റ് പോളുകൾക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.
അഖിലേഷിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ബിജെപിയുടേയും കണ്ണഞ്ചിപ്പിക്കുന്ന വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകൾ കാണുമ്പോൾ അഖിലേഷിന്റെ നിയന്ത്രണം വിട്ടതാണെന്നും പരാജയം അടുത്തവന്റെ ജൽപ്പനങ്ങൾ മാത്രമാണിതെന്നുമാണ് ട്രോളുകളും വിമർശനങ്ങളും.
യോഗി ആദിത്യനാഥ് വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനം വന്നതിന് പിന്നാലെ സമാജ് വാദി പാർട്ടിയ്‌ക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എസ്പിയ്‌ക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവരോടൊപ്പം നിൽക്കും,അഖിലേഷ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെങ്കിൽ എസ്പിയ്‌ക്ക് പിന്തുണയും നൽകുമെന്നാണ് കോൺഗ്രസ് പറഞ്ഞത്.
Comments