കൊച്ചി: വലിയ ഇടവേളയ്‌ക്ക് ശേഷം ശക്തവും വിത്യസ്തവുമായിട്ടുള്ള ഒരു കഥാപാത്രമായി നവ്യാനായരെത്തുന്നു. വികെ പ്രകാശിന്റെ ഒരുത്തീയിലൂടെയാണ് നവ്യയുടെ ഗംഭീര തിരിച്ചുവരവ്. ചിത്രത്തിന്റെ ടീസർ നടി ഭാവന പുറത്ത് വിട്ടു. വനിതാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എസ് സുരേഷ് ബാബുവാണ് ഒരുത്തീയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്.ഒരുത്തീ തിയറ്ററുകളില് എത്തുന്നതിന് മുമ്പു തന്നെ ചിത്രത്തിലെ പ്രകടനം നവ്യയ്‌ക്ക് പുരസ്‌കാരങ്ങള് നേടിക്കൊടുത്തിരുന്നു. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവയാണ് നവ്യയെ തേടിയെത്തിയത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്















Comments