പാലക്കാട്: ചേറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ത് രാജ് മലമ്പുഴയിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ബാബുവിന്റെ വീട്ടിലെത്തിയത്.
ബാബുവിനും കുടുംബത്തോടുമൊപ്പം അൽപസമയം ചെവഴിച്ച ശേഷമാണ് ഹേമന്ത് രാജ് മടങ്ങിയത്. ബാബുവിനായി അദ്ദേഹം ഒരു സമ്മാനവും കരുതിയിരുന്നു. കൂർമ്പാച്ചി മലയിൽ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിച്ച ബാബുവിനെ കാണാൻ അദ്ദേഹം എത്തിയിരുന്നു. എന്നാൽ അന്ന് കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല.
ആശുപത്രിയിൽ വെച്ച് പിന്നീട് വരാമെന്ന് ബാബുവിന് ഹേമന്ത് രാജ് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിച്ചാണ് അദ്ദേഹം ഇന്നലെ ബാബുവിനെ കാണാൻ മലമ്പുഴയിലെത്തിയത്. കഴിഞ്ഞ മാസമാണ് ബാബു കൂർമ്പാച്ചി മലയിൽ കുടുങ്ങിയത്. 48 മണിക്കൂറിന് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്.
Comments