തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോരാപാൽ. കേരള ബ്രാൻഡ് മദ്യം വിദേശത്തേയ്‌ക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസ്സങ്ങൾ മാറ്റാനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കാലോചിതമായി പലമേഖലകളിലും നികുതി വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രസ്താവന. ഉത്പാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾക്ക് സർക്കാർ സൗകര്യം ചെയ്ത് നൽകും.വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് എക്‌സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നികുതി വർദ്ധനയ്‌ക്ക് സംസ്ഥാന ബജറ്റിൽ നിർദ്ദേശമുണ്ടാകും. കൊറോണ , തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷം നികുതി വർദ്ധിപ്പിച്ചിരുന്നില്ല. നികുതി വർദ്ധനവ് വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനേയോ ഉപജീവനത്തേയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.
Comments