ന്യൂഡൽഹി: വായ്പാ കമ്പനിയിലെ 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയകളിലും വാർത്താ മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതേ കമ്പനി 3,000-ത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുകയാണ്. ബെറ്റർ.കോം എന്ന ഓൺലൈൻ മോർട്ട്‌ഗേജ് വായ്പാ കമ്പനിയുടേതാണ് നടപടി.
യുഎസിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ തൊഴിലാളികളെ ഗണ്യമായി കുറയ്‌ക്കുകയാണെന്ന് നടപടിക്ക് പിന്നാലെ അധികൃതർ വ്യക്തമാക്കി. ഉയർന്ന പലിശനിരക്ക് മൂലം ഒറിജിനേഷൻ വോളിയത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ബെറ്റർ.കോമിന്റെ ഇടക്കാല അദ്ധ്യക്ഷൻ കെവിൻ റയാൻ പറഞ്ഞു.
ഒറിജിനേഷൻ വോളിയത്തിൽ വന്ന മാറ്റം റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചുവെന്നതും തീരുമാനത്തിന് കാരണമായെന്ന് കെവിൻ റയാൻ പറഞ്ഞു. നടപടി നേരിടുന്ന ജീവനക്കാർക്ക് 60-80 പ്രവൃത്തി ദിവസങ്ങളുടെ പേയ്മെന്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. മെഡിക്കൽ ആനുകൂല്യങ്ങൾ അവർക്ക് തുടർന്നും ലഭിക്കും. പുതിയ ജോലി കണ്ടെത്താൻ അവരെ സഹായിക്കുന്നതിനും നടപടി സ്വീകരിക്കും.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ആദ്യമായി ബെറ്റർ.കോം എന്ന കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. സിഇഒ വിശാൽ ഗാർഗ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
















Comments