തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ കുറ്റപത്രം നൽകിയത്.
ഒട്ടകം രാജേഷ് അടക്കം 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്
സുധീഷിനെ കൊന്ന് കാല് വെട്ടിമാറ്റി, റോഡിലെറിയുകയായിരുന്നു.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പ്രതികൾ അറസ്റ്റിലായി 90 ദിവസമാകാൻ 4 ദിവസം ബാക്കി നിൽക്കേയാണ് കുറ്റപത്രം നൽകിയത്.
കഴിഞ്ഞ ഡിസംബർ 11-ാം തീയതിയാണ് പോത്തൻകോട് കല്ലൂരിൽ സുധീഷിനെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ, പിന്തുടർന്നെത്തിയ സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
സുധീഷിന്റെ കാലുകൾ വെട്ടിമാറ്റിയാണ് പ്രതികൾ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാലുമായി വാഹനങ്ങളിൽ രക്ഷപ്പെടുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഒട്ടകം രാജേഷിനെ ദിവസങ്ങൾ കഴിഞ്ഞാണ് പിടികൂടാനായത്. രണ്ടാഴ്ച കൊണ്ടാണ് കേസിലെ 11 പ്രതികളെയും പോലീസ് പിടികൂടിയത്. ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
















Comments