പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവ് വിധിച്ച് കോടതി. അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ രാജീവ് എന്ന സുനിലിനെ (35) ആണ് കോടതി ശിക്ഷിച്ചത്. പോക്‌സോ ആക്ട് 5 (1) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോണിയാണ് വിധി പ്രസ്താവിച്ചത്.
2015ൽ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി അച്ചൻകോവിലിൽ നിന്ന് ജോലി തേടി കോന്നിയിൽ എത്തിയപ്പോൾ കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിൽ താമസിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന 15 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
തുടർന്ന് ഹോസ്റ്റലിലേക്ക് മാറിയ പെൺകുട്ടി വയറുവേദനയ്‌ക്ക് ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ശിക്ഷ ഒരുമിച്ചാണെങ്കിൽ 30 വർഷം തടവ് അനുഭവിക്കേണ്ടി വരും.
















Comments