ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണത്തോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. ശേഷം, ഇവിഎമ്മില്‍ പോള്‍ ചെയ്ത വോട്ടെണ്ണും. പത്തുമണിയോടുകൂടി പൂര്‍ണഫല സൂചനകള്‍ ലഭിക്കും.
ബിജെപി നാലിടത്ത് ശുഭപ്രതീക്ഷ പുലര്‍ത്തുന്നു. യുപി, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് ബിജെപിയുടെ പ്രതീക്ഷ. പഞ്ചാബ് എഎപി പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മുക്ത തിരഞ്ഞെടുപ്പ് ഫലം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ നാലു പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മണിപ്പൂരില്‍ ശക്തമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഓരോ ജില്ലയിലെയും ഡിഇഒമാര്‍ക്കും പോലീസ് സൂപ്രണ്ടിനും വോട്ടെണ്ണലിനായി സിഎപിഎഫും സംസ്ഥാന പോലീസും ഉള്‍പ്പെടുന്ന ത്രിതല സുരക്ഷ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിട്ടേണിംഗ് ഓഫീസറെ കൂടാതെ വോട്ടെണ്ണലിന്റെ മുഴുവന്‍ പ്രക്രിയയും, ഓരോ കൗണ്ടിംഗ് ഹാളിനും ഓരോന്ന് വീതം, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച 41 ജനറല്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടം വഹിക്കും. വോട്ടെണ്ണല്‍ പ്രക്രിയ ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കും സിഇഒ ഓഫീസിലെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കും വെബ്കാസ്റ്റ് ചെയ്യും. വോട്ടെണ്ണലിന്റെ ട്രെന്‍ഡുകളും അന്തിമ ഫലങ്ങളും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലും ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റിലും ലഭ്യമാകും.
















Comments