തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുന:ക്രമീകരിച്ചു.ഏപ്രിൽ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്‌സ്,ഇക്കണോമിക്‌സ് പരീക്ഷകൾ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല.
നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 22 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷകൾ നടത്തുന്നത്. പരീക്ഷാ ടൈം ടേബിൾ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്‌ക്ക് പകരം ഇവർക്ക് വർക്ക് ഷീറ്റുകളായിരിക്കും നൽകുക.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെറിയ ക്ലാസുകളിലെ പരീക്ഷകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
















Comments