ലക്‌നൗ: ജനതയുടെ വിജയമാണ് ഇന്നത്തെ ദിവസം കാണാനാകുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ‘ ജനങ്ങൾ വിജയിക്കുന്നു, ഗുണ്ടാപ്രചാരണം തോൽക്കുന്നു’ എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. സംസ്ഥാനത്ത് പാർട്ടി മികച്ച വിജയം നേടുമെന്നും വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും ബിജെപി നേതാവ് ബ്രജേഷ് പഥക് പറഞ്ഞു. യുപിയിലെ ജനങ്ങൾ സമാജ്വാദി പാർട്ടിയെ തള്ളിക്കളഞ്ഞുവെന്ന് പഥക് പറഞ്ഞു.
2012 മുതൽ 2017 വരെ വരെ സംസ്ഥാനം ഭരിച്ച എസ്പി ഇവിടെ ഗുണ്ടായിസത്തേയും മാഫിയകളേയും വളർത്തുകയായിരുന്നു. വലിയ അരാജകത്വമാണ് ഇവിടെ നിലനിന്നിരുന്നത്. എന്നാൽ യോഗിയുടെ വരവോടെ ഇതിനെല്ലാം മാറ്റമുണ്ടായി. ഈ മാറ്റത്തിനാണ് ജനങ്ങൾ പിന്തുണ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവച്ചു കൊണ്ടാണ് യുപിയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത്. 250ലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഗൊരഖ്പൂർ അർബനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർഹേലിൽ എസ്പി നേതാവ് അഖിലേഷ് യാദവും മുന്നേറുകയാണ്. മുഖ്യമന്ത്രിക്ക് പുറമെ മറ്റ് മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.
















Comments