ലക്‌നൗ: ജനഹൃദയങ്ങളിൽ യോഗി ആദിത്യനാഥിനുള്ള സ്ഥാനം എത്രമാത്രമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉത്തർപ്രദേശിലെ ഭരണത്തുടർച്ച. വൻ ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ ബിജെപി ലീഡ് നിലനിർത്തുമ്പോൾ, ജനങ്ങൾ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. യോഗി ആദിത്യനാഥിനെ പോലെ വേഷം ധരിച്ച്, ലക്‌നൗവിലെ ബിജെപി ഓഫീസിലെത്തിയ ഒന്നര വയസ്സുകാരിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
ഒന്നര വയസ്സുകാരിയായ നവ്യയാണ് യോഗി ആദിത്യനാഥിനെ പോലെ കാഷായ വേഷം ധരിച്ച്, അച്ഛന്റെ തോളിൽ ഇരുന്ന് ബിജെപിയുടെ വിജയം ആഘോഷിക്കാനെത്തിയത്. നവ്യയുടെ വേഷവും ഒപ്പം തന്നെ അവളുടെ കൈയ്യിലിരുന്ന കളിപ്പാട്ടവും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ബുൾഡോസറിന്റെ ഒരു കളിപ്പാട്ടമായിരുന്നു നവ്യയുടെ കൈയ്യിലുണ്ടായിരുന്നത്.
ഉത്തർപ്രദേശിലെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി, മാഫിയകളെ നിഷ്‌കാസനം ചെയ്ത യോഗിയെ ആളുകൾ വിശേഷിപ്പിക്കുന്ന പേരാണ് ‘ബുൾഡോസർ’. യോഗിയെ പോലെ വേഷം ധരിച്ച്, കൈയ്യിൽ ബുൾഡോസർ പിടിച്ച് എത്തിയ നവ്യയുടെ ചിത്രങ്ങൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആവുകയാണ്. ബുൾഡോസർ തിരികെ എത്തുന്നു എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
A 1.5-year-old child, Navya dresses up as CM Yogi Adityanath and carries a toy bulldozer, as she arrives at BJP office in Lucknow along with her father. #UttarPradeshElections pic.twitter.com/g1rwLmifx8
— ANI UP/Uttarakhand (@ANINewsUP) March 10, 2022
അതേസമയം, ഉത്തർപ്രദേശിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ആകെയുള്ള 403 സീറ്റുകളിൽ 263 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ വൻ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.
















Comments